Sunday 27 May 2012

ശുഭാരംഭം...!

ഓഫീസിലെ തിരക്കിനിടയില്‍ കിട്ടുന്ന ഒഴിവുസമയത്തില്‍ വെറുതെ ഓരോന്നു വായിചിരിക്കുംപോള്‍ ഒരു തോന്നല്‍, എന്തുകൊണ്ട് എനിക്കും എഴുതിക്കൂട..! അങ്ങനെ അറിയാവുന്ന ഭാഷയില്‍ ഞാനും തുടങ്ങി എഴുത്ത്‌!! 
ആദ്യമായി  എന്തെഴുതണം എന്നാലോചിച് ഇരിക്കുമ്പോഴാണ് 13 എന്ന bad luck നമ്പറിന്റെ കഥയുമായി ഇടുക്കിയില്‍ നിന്നും മണി വന്നത്.  "അളിയന്‍ വന്നത് നന്നായി"!! 
എന്തായാലും മണി പറഞ്ഞത് കുലം കുതലാണോ അതോ ഷാജഹനിസം  ആണോ അതുമല്ല ഹംസാക അനുകരണം ആണോ എന്ന് വ്യക്തമാകണമെങ്കില്‍ "ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്കെന്തറിയാം" എന്ന് ചോതിച് മമ്മൂടി കളിക്കാറുള്ള വല്യെടന്‍ തന്നെ വെളിപ്പെടുത്തണം.
  http://www.google.com/imgres?imgurl=http://i.ytimg.com/vi/CFjEGnXLj-4/0.jpg&imgrefurl=http://article.wn.com/view/2012/05/26/CPM_leaders_remarks_on_killings_rock_Kerala/&usg=__uOhXBLkZ-ZWmFzgt-gEomYMxvSo=&h=360&w=480&sz=21&hl=en&start=4&sig2=q6sphuCdw-dB_W_GSIIEUQ&zoom=1&tbnid=_RoQU6zHXXUd-M:&tbnh=97&tbnw=129&ei=EfbBT9ahBbGa0QWu6pXMCg&itbs=1
എന്തായാലും മണി ഇന്ന് വല്ല്യെടനൊരു പാരയായി തുടങ്ങിയിരിക്കുന്നു, അത് വല്ല്യെടന്റെ പ്രസിദ്ധമായ "മാര്‍ക്സിസം മനുഷ്യത്വമാണ്, ഞങ്ങള്‍ അക്റമ രാഷ്‌ട്രീയത്തിന്റെ വക്താകളല്ല" എന്ന പ്രസ്താവന തിരുത്തിയത് കൊണ്ടൊന്നുമല്ല, 24 വര്ഷം ജില്ല സെക്രട്ടറി ആയി അനുഭവ സമ്പത്തുള്ള, സത്യസന്തനെന്നു എം. എം. ഹസ്സന്‍ പോലും സംശയമില്ലാത്ത  സഖാവ് മണിയുടെ CV എങ്ങാനും പാര്‍ടി MD കാരാട്ടിന് കിട്ടിയാല്‍ തീറ്ന്നത് തന്നെ. പിന്നെ ഇടുക്കി ലോഭിയെ കുറ്റം പറഞ്ഞു വിപ്ളവ ഗാനവും പാടി പരിപ്പ് വടയും തിന്നു കാനഡയിലെ SNC  കമ്പനിയുടെ മുതലാളി ചമഞ്ഞു ശിഷ്ടകാലം...! ശുഭം!! ഈ ചതി മനസ്സിലാകി സഖാവ് ഉടനെ തന്നെ മണിയെ വിളിച്ചത്രേ..! നല്ല ഉപദേശവും കൊടുത്തു. അതാണ്‌ മണിപറഞ്ഞ  തമാശയെകാള്‍ തമാശയായി തോന്നിയത്‌. "പിണറായി എന്നെവിളിച് ദ്രിശ്യ മാധ്യമങ്ങളുടെ സാനിധ്യത്തില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തരുതെന്ന് ഉപദേശിച്ചു" എന്ന് പറഞ്ഞത് മറ്റാരുമല്ല, സത്യസന്ധന്‍ മണി തന്നെ.
 പ്രസംഗത്തിലെ വിഷയമല്ലസാഹചര്യമാണ് പ്രശ്നമെന്ന്.! 51 കാരനെ 51 വെട്ട് വെട്ടണമെന്നും ഒന്നാം നമ്പറുകാരനെ വെടിവച് കൊല്ലണമെന്നും പാര്‍ടി ഭരണഘടന അനുശാസിക്കുന്ന ഈ പാര്‍ട്ടിയെ കുറിച്ച് അല്ലെങ്കിലും സാദാരണകാര്കും ഷാജഹാന്‍മാര്‍ക്കും എന്തറിയാം..! "അറിഞ്ഞവര്‍  അറിയാത്തവര്‍ക്ക് എത്തിച്ച് കൊടുക്കട്ടെ" എന്ന പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ  ആഹ്വാനത്തെ പിന്തുടരാന്‍ ശ്രമിച്ച മണിയുടെ അവസ്ഥ ഇനി എന്താവുമോ ആവോ! പക്ഷെ എനിക്കൊന്നറിയാം, 
"ഈ നികൃഷ്ടമായ ലോകത്ത്‌ സത്യസന്ധന്മാര്‍ക്ക്‌ സ്ഥാനമില്ല" 
NO BALL: സത്യസന്ധന്‍ മണിയെ ഇനിയിപ്പോ ആര് രക്ഷിക്കും? പാവപ്പെട്ടവരുടെ പാര്‍ടിയിലെ പണക്കാരനായ സെക്രട്ടറി പിണറായി രക്ഷിക്കുമെന്ന് കരുതുക വയ്യ. അഭിസാരികമാരെ പോലും കറിവേപില പോലെ പവിത്റമായി കരുതി പോരുന്ന സ്ത്രീ സംരക്ഷകനും മണിക്ക രക്ഷനല്കാന്‍ ഇടയില്ല. തിരുവന്ചൂരിന്റെ പോലീസോ അതോ ഡല്‍ഹികാരന്റെ സി. ബി. ഐ. ആണോ ശിക്ഷ നടപ്പാക്കുക എന്ന് മാത്റമേ അറിയാനുള്ളൂ. എങ്കിലും ശുഭ പ്റതീക്ഷ ഇല്ലാതില.., കോടികളുടെ കിലുക്കവുമായി പി.സി. ജോര്‍ജ്‌ എത്തുമോ ആവോ.....???